തവിടൻ വെരുക് ފmitު mplް scl0
| തവിടൻ വെരുക് Brown palm civet[1] | |
|---|---|
പരിപാലന സ്ഥിതി
| |
ഒട്ടും ആശങ്കാജനകമല്ല (IUCN 3.1)[2] | |
| Scientific classification | |
| Kingdom: | Animalia
|
| Phylum: | Chordata
|
| Class: | Mammalia
|
| Order: | Carnivora
|
| Family: | Viverridae
|
| Genus: | Paradoxurus
|
| Species: | P. jerdoni
|
| Binomial name | |
| Paradoxurus jerdoni Blanford, 1885
| |
| |
| Brown palm civet range | |
ഇന്ത്യയിലെ കാടുകളിൽ അങ്ങിങ്ങായി കാണപ്പെടുന്ന തവിടൻ വെരുക്[3] (ശാസ്ത്രീയ നാമം: Paradoxurus jerdoni) കാഴ്ചയിൽ മരപ്പട്ടിയെപ്പോലെതന്നെയാണ്. എന്നാൽ മുഖത്തും ശരീരത്തിലും അടയാളങ്ങളില്ല. മരപ്പട്ടിയെക്കാൾ കുടുതൽ തവിട്ടുനിറമുണ്ട്. തലയുംകാലുകളും അതിനെക്കാൾ ഇരുണ്ടതും തോൾ മങ്ങിയ തവിട്ടുനിറവും വശങ്ങൾ കുടുതൽ ചാരനിറവുമാണ്. വാലിനും നിളം കൂടുതലാണ്. വാലിൻറെ അറ്റം മിക്കതിലും വിളറിയ നിറമായിരിക്കും. അടുത്തുചെന്നു പരിശോധിച്ചാൽ കഴുത്തിലെ രോമങ്ങൾ ശരീരത്തിലെ മറ്റു ഭാഗങ്ങളിലുള്ള രോമങ്ങളുടെ എതിർദിശയിലാണ് വളരുന്നതെന്ൻ കാണാൻ കഴിയും. അക്രമണകാരികളെ പേടിപ്പിച്ചകറ്റാനുള്ള ഒരു രൂപാന്തരമാവാം ഇത്.
ഉള്ളടക്കം
- 1 പെരുമാറ്റം
- 2 വലിപ്പം
- 3 ആവാസം
- 4 നിലനില്പിനുള്ള ഭീഷണി
- 5 ഇതും കാണുക
- 6 അവലംബം
- 7 പുറത്തേക്കുള്ള കണ്ണികൾ
പെരുമാറ്റം[തിരുത്തുക]
മിശ്രഭോജിയാണെങ്കിലും പ്രധാനമായും കായ്കനികളാണ് ഭക്ഷിക്കുന്നത്. മഴക്കാടുകളിൽ കാണുന്ന പഴങ്ങളെയാണ് മുഖ്യമായും ഇവ ആശ്രയിക്കുന്നത്.
വലിപ്പം[തിരുത്തുക]
ശരീരത്തിൻറെ മൊത്തം നിളം:48-59 സെ.മീ., തൂക്കം:2.4-4കിലോ.
ആവാസം[തിരുത്തുക]
ഈർപ്പമുള്ള നിത്യഹരിതവനങ്ങൾ,കാപ്പിത്തോട്ടങ്ങൾ. ഏറ്റവും നന്നായി കാണാവുന്നത് – കളക്കാട്മുണ്ടൻതുറ NP (തമിഴ്നാട്).
നിലനില്പിനുള്ള ഭീഷണി[തിരുത്തുക]
ആവാസവ്യവസ്ഥയുടെ നഷ്‌ടം.
ഇതും കാണുക[തിരുത്തുക]
- കേരളത്തിലെ സസ്തനികൾ
അവലംബം[തിരുത്തുക]
- ↑ Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 551. ISBN 0-801-88221-4.CS1 maint: Multiple names: editors list (link) CS1 maint: Extra text: editors list (link) CS1 maint: Extra text (link)
- ↑ Mudappa, D.; Choudhury, A. & Punjabi, G.A. (2016). "Paradoxurus jerdoni". The IUCN Red List of Threatened Species. IUCN. 2016: e.T16104A45201757. doi:10.2305/IUCN.UK.2016-1.RLTS.T16104A45201757.en. ശേഖരിച്ചത് 13 January 2018.
- ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
| വിക്കിമീഡിയ കോമൺസിലെ Paradoxurus jerdoni എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
| വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Paradoxurus jerdoni |